പൊടിമീശക്കാരൻ അച്ഛൻ

അച്ഛൻ വല്ലാത്തൊരു ശക്തിയാണ്.  മീശപിരിച്ച അച്ഛനെ കണ്ടു മനസ്സിലാക്കി തുടങ്ങിയപ്പോ ആദ്യമൊക്കെ പേടിയായിരുന്നു.  ഉഷ്ണകാല അവുധിക്കു അമ്മയെയും ഞങ്ങൾ മൂന്ന് കുട്ടികളെയും അമ്മയുടെ തറവാട്ടിൽ കൊണ്ട് ആക്കുമായിരുന്നു. വേനൽ അവുധി കഴിഞ്ഞു അച്ഛൻ തിരിച്ചു വിളിക്കാൻ വരുമ്പോൾ അച്ഛന്റെ അടുത്ത് പോകാൻ ഒരു പരിചയക്കേട്‌ ഉണ്ടായിരുന്നു.  'അമ്മ പറയുമ്പോഴാണ് പിന്നെ പതിയെപതിയെ അച്ഛന്റെ അടുത്ത് പോകും. കയ്യിലെ മിട്ടായി എടുത്തു അമ്മേടെ അടുത്തേക്ക് ഓടിപോയി സാരിത്തുമ്പിൽ ഒളിക്കും.


അച്ഛൻ ഒരിക്കലും ഒരു കാരണവുമില്ലാതെ അടിച്ചിട്ടേയില്ല എന്നാൽ അമ്മേടെ അടുത്തുനിന്നും നന്നായി കിട്ടും, വടി, കുഴുതൽ, ചിലപ്പോ കയ്യിൽ കത്തിയാണെകിൽ കത്തി.  


അച്ഛന്റെ ഗൾഫ് ജീവിതം ഞങ്ങൾ മൂന്നുപേരെ അമ്മയോട് കൂടുതൽ അടുപ്പിച്ചു.  രണ്ടു വർഷത്തിൽ ഒരിക്കൽ വരാറുള്ള അച്ഛൻ, അച്ഛൻ വരുമ്പോൾ വീട് മിഴുവൻ അത്തറിന്റെയോ ഫോറിൻ മണം. എന്തെന്നറിയില്ല. ഷർട്ടിലും, തുണികളിലും ഒക്കെ. നാട്ടിൽ നിന്നും പേർഷ്യയിലേക്കു ആദ്യമായി പോയപ്പോൾ 'അമ്മ വല്ലാതെ കരഞ്ഞിരുന്നു. 

അച്ഛന്റെ പുള്ളികളുള്ള ഏതോ ഒരു ഷർട്ട് കെട്ടിപിടിച്ചായിരുന്നു ഞങ്ങൾ എല്ലാവരും കിടന്നിരുന്നത്.  


പത്തുവർഷത്തോളം അച്ഛന്റ്റെ സ്നേഹം കിട്ടാതെ അമ്മയുടെ ചിറകിനടിയിൽ വളർന്നു.  പിന്നീട് അച്ഛൻ തിരികെ വന്നപ്പോ കുടുംബ പ്രാരാബ്ധം പേറി എനിക്ക് കേരളം വിടേണ്ടി വന്നു.  പിന്നെ മീശമുറുക്കിയ അച്ഛന്റെ പേടി മാറി അച്ഛൻ നല്ലൊരു സുഹൃത്തായി മാറി.  കല്യാണം കഴിഞ്ഞു കുട്ടികൾ ഉണ്ടായപ്പോൾ അച്ഛൻ വീണ്ടും എന്റെ കുട്ടികളിൽ ഞങ്ങളുടെ കുട്ടിക്കാലം അച്ഛൻ കണ്ടിരിക്കാം.  ഒരു ഫോൺ വന്നാൽ കണ്ണ് നിറയുന്ന അച്ഛനെ പറ്റി 'അമ്മ പറയും. അതാണ് അച്ഛൻ.


ആ അച്ഛനെയും അമ്മയെയും ഓർക്കാനൊന്നും പ്രതേകിച്ചു ഒരു ദിവസം വേണ്ട.  എന്റെ ഓരോ കോശത്തിൽ, രക്ത ധമനികളിൽ, എന്റെ ഇന്ദ്രിയങ്ങളിൽ, എല്ലാം അവർ ഇരുവരും നിറഞ്ഞു നിൽക്കുന്നു.


















































Comments

  1. വളരെ നന്നായി KK, വാക്കുകൾക്ക് ശക്തി പോരാ മനുഷ്യബന്ധങ്ങളെ കുറിച്ചു പറയാൻ, പ്രത്യേകിച്ചും അച്ഛനമ്മമാരുടെ കാര്യത്തിൽ

    ReplyDelete
  2. ജീവിതത്തിൽ നമ്മുടെ ഏറ്റവും വലിയ സൗഭാഗ്യമാണ്.അച്ഛനമ്മമാർ.. എന്നെങ്കിലും നഷ്ടപ്പെടുമെന്ന ബോധം ഉണ്ടെങ്കിലും നഷ്ടപ്പെടുമ്പോൾ നമ്മുടെ അനാഥത്വം മനസ്സിനെ വല്ലാതെ വേട്ടയാടും.എന്ത് നൽകിയാലും ഒരിക്കലും തീരാത്ത കടപ്പാടുകൾ, സ്നേഹത്തിൻ്റെ വറ്റാത്ത ഉറവ. നഷ്ടപ്പെട്ടവർക്ക് തീരാവേദന.ഏട്ടാ ദീർഘകാലം ആയുസ്സോടെ ഇരിക്കട്ടെ അവർ.3 മക്കളുടെ ജന്മപുണ്യമായി .

    ReplyDelete

Post a Comment