പൊടിമീശക്കാരൻ അച്ഛൻ
അച്ഛൻ വല്ലാത്തൊരു ശക്തിയാണ് . മീശപിരിച്ച അച്ഛനെ കണ്ടു മനസ്സിലാക്കി തുടങ്ങിയപ്പോ ആദ്യമൊക്കെ പേടിയായിരുന്നു . ഉഷ്ണകാല അവുധിക്കു അമ്മയെയും ഞങ്ങൾ മൂന്ന് കുട്ടികളെയും അമ്മയുടെ തറവാട്ടിൽ കൊണ്ട് ആക്കുമായിരുന്നു . വേനൽ അവുധി കഴിഞ്ഞു അച്ഛൻ തിരിച്ചു വിളിക്കാൻ വരുമ്പോൾ അച്ഛന്റെ അടുത്ത് പോകാൻ ഒരു പരിചയക്കേട് ഉണ്ടായിരുന്നു . ' അമ്മ പറയുമ്പോഴാണ് പിന്നെ പതിയെപതിയെ അച്ഛന്റെ അടുത്ത് പോകും. കയ്യിലെ മിട്ടായി എടുത്തു അമ്മേടെ അടുത്തേക്ക് ഓടിപോയി സാരിത്തുമ്പിൽ ഒളിക്കും. അച്ഛൻ ഒരിക്കലും ഒരു കാരണവുമില്ലാതെ അടിച്ചിട്ടേയില്ല എന്നാൽ അമ്മേടെ അടുത്തുനിന്നും നന്നായി കിട്ടും, വടി, കുഴുതൽ, ചിലപ്പോ കയ്യിൽ കത്തിയാണെകിൽ കത്തി. അച്ഛന്റെ ഗൾഫ് ജീവിതം ഞങ്ങൾ മൂന്നുപേരെ അമ്മയോട് കൂടുതൽ അടുപ്പിച്ചു. രണ്ടു വർഷത്തിൽ ഒരിക്കൽ വരാറുള്ള അച്ഛൻ, അച്ഛൻ വരുമ്പോൾ വീട് മിഴുവൻ അത്തറിന്റെയോ ഫോറിൻ മണം. എന്തെന്നറിയില്ല. ഷർട്ടിലും, തുണികളിലും ഒക്കെ. നാട്ടിൽ നിന്നും പേർഷ്യയിലേക്കു ആദ്യമായി പോയപ്പോൾ 'അമ്മ വല്ലാതെ കരഞ്ഞിരുന്നു. അച്ഛന്റെ പുള്ളികളുള്ള ഏതോ ഒരു ഷ...